Microsoft Excel Beginner to Professional (Malayalam)
What you'll learn
- മൈക്രോസോഫ്റ്റ് എക്സലിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുക
- നിങ്ങളുടെ കരിയറിന്റെ വളർച്ചയ്ക്ക് ആവശ്യമായ എക്സൽ പരിജ്ഞാനം നേടുക
- വളരെ വലിയ ഡാറ്റ സെറ്റുകൾ വിശകലനം ചെയ്യാനും, അവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താനും സാധിക്കുക
- PivotTables ഉപയോഗിച്ച് റിപ്പോർട്ടുകൾ തയാറാക്കുക
Requirements
- വിൻഡോസ് ഉള്ള ഒരു കമ്പ്യൂട്ടറോ അതല്ലെങ്കിൽ ഒരു ലാപ്ടോപ്പ് (ഈ കോഴ്‌സിൽ വിശദീകരിച്ച ചില സാങ്കേതികതകൾ മാക്കിൽ (macOS) പ്രവർത്തിച്ചേക്കില്ല)
- Microsoft Excel 2016 or Microsoft Excel 2019 or Microsoft 365
Description
Microsoft Excel പഠിക്കാനും, സ്വന്തം ഡാറ്റ അനാലിസിസ് സ്കിൽ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കായിരിക്കുന്ന കോഴ്‌സാണിത്.
60 ലേറെ പ്രാക്ടീസ് ഫയലുകൾ (Excel Workbooks) ഈ കോഴ്സിന്റെ ഭാഗമാണ്
ഇത് തുടക്കക്കാർക്ക് വേണ്ടി മാത്രമുള്ള കോഴ്‌സാണോ?
രണ്ടു തരത്തിലുള്ള ആളുകൾക്ക് ആണ് ഈ കോഴ്സ് പ്രയോജനപ്പെടുക.
1. തുടക്കക്കാർ. അതായത്, ആദ്യം മുതൽ Excel പഠിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ.
2. എക്സൽ സ്ഥിരമായി ഉപയോഗിക്കുന്ന ആളുകൾ. അത്തരം ആളുകൾക്ക് എക്സലിലുള്ള അവരുടെ അറിവിന്റെ വിടവുകൾ നികത്താനും, എക്സൽ സ്കിൽ മെച്ചപ്പെടുത്താനും ഈ കോഴ്സ് സഹായിക്കുന്നു.
എന്തൊക്കെ വിഷയങ്ങൾ ആണീ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്?
ഡേറ്റ എൻട്രി എളുപ്പമാക്കാൻ സഹായിക്കുന്ന വിവിധ ടൂളുകൾ (Data Validation, AutoFill, Custom List, etc.,).
വർക്ഷീറ്റുകളിലും റിപ്പോർട്ടുകളിലും ടൈം സ്റ്റാമ്പ് (Time Stamp) പതിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഓപ്ഷൻസ്.
എക്സലിലെ ഫ്ലാഷ് ഫിൽ (Flash Fill) എന്ന മാജിക് ടൂൾ ഉപയോഗിച്ച് സമയം ലാഭിക്കുന്നതെങ്ങനെ?
ഒരുപാട് കോളങ്ങളിലും വരികളിലുമായിട്ടുള്ള വലിയ ഡേറ്റ സെറ്റുകൾ (Handle Large Datasets) കൈകാര്യം ചെയ്യുന്നതെങ്ങനെ?
ഡേറ്റ എൻട്രി എളുപ്പമാക്കുന്ന കീബോർഡ് ഷോർട്ട്കട്ടുകൾ (Key board shortcuts in Excel).
വർക്ക്ബുക്കുകളിലെയും, വർക്ക്ഷീറ്റുകളിലെയും ഡേറ്റ പാസ്സ്‌വേർഡ് (Add password to worksheet as well as Workbook) ഉപയോഗിച്ച് സംരക്ഷിക്കുന്നതെങ്ങനെ?
എക്സലിൽ ഫോർമുലകൾ എഴുതുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ
ഒരു വർക്ക്ഷീറ്റിൽ നിന്ന് കൊണ്ട് മറ്റു വർക്ക്ഷീറ്റുകളിലെയും, വർക്ക്ബുക്കുകളിലെയും ഡേറ്റ ഉപയോഗിക്കുന്നതെങ്ങെനെ?
COUNTIFS, COUNT, SUMIFS, AVERAGEIFS, VLOOKUP, IF എന്നിങ്ങനെ എക്സലിലെ ഏറ്റവും പ്രധാനപ്പെട്ട ഫങ്ഷനുകൾ ഉപയോഗിക്കുന്നതെങ്ങനെ?
വർക്ക്ഷീറ്റുകളിലെ ഡേറ്റ നമ്മുടെ ആവശ്യാനുസരണം പേപ്പറിലേക്കും അത് പോലെ PDF ആയും പ്രിന്റ് ചെയ്യുന്നതിനുള്ള ഓപ്‌ഷനുകൾ.
വർക്ക്ഷീറ്റുകൾ തയ്യാറാക്കുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ .
ഡേറ്റയെ ഗ്രാഫിക്കലായി വായിച്ചു മനസിലാക്കാൻ സഹായിക്കുന്ന എക്സൽ ചാർട്ടുകൾ.
ഫോർമുലകൾ ഒന്നും എഴുതാതെ തന്നെ റിപ്പോർട്ടുകൾ നിർമിക്കാൻ സഹായിക്കുന്ന എക്സലിലെ പിവട്ട് ടേബിൾ.
എന്ത് കൊണ്ട് എക്സൽ?
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സ്‌പ്രെഡ്ഷീറ്റ് അപ്പ്ലികേഷനുകളിൽ ഒന്നാണ് എക്‌സൽ. മൈക്രോസോഫ്റ്റിന്റെ കണക്കു പ്രകാരം ലോകത്താകെ 120 കോടി ആളുകൾ ആണ് മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗിക്കുന്നത്. അതിൽ 70 കോടിയോളം ആളുകൾ എക്സലിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു.
എക്സൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമുണ്ടോ? അക്കൗണ്ടിങ്ങ് മേഖലയിലുള്ളവർ മാത്രം അറിഞ്ഞാൽ പോരെ എന്നു ചിലർക്ക് തോന്നാം, പക്ഷെ അങ്ങിനെയല്ല. ഇന്ന് സർക്കാർ ഓഫീസുകൾ വരെ കംപ്യൂട്ടറൈസിഡാണ്. ഐ.ടി. മേഖലയിലുള്ളവർക്കു മാത്രം ഉപയോഗിക്കാവുന്നതോ ഉപയോഗപ്പെടുന്നതോ അല്ല ഈ സോഫ്റ്റ്‌വെയർ. ഏതു തൊഴിൽ മേഖല എടുത്തു നോക്കിയാലും അവിടെ എക്സൽ ഉപയോഗിക്കുണ്ടാവും.
അക്കൗണ്ടിംഗ് പ്രൊഫഷണൽസ് അക്കൗണ്ടിങ്ങിനു വേണ്ടി എക്സൽ ഉപയോഗിക്കുമ്പോൾ, എഞ്ചിനിയറുമാർ ഡിസൈൻ, കോസ്റ്റ് എസ്റ്റിമേഷൻ, ബില്ലിംഗ്, പ്രൊജക്റ്റ് പ്ലാനിംഗ് എന്നിവയ്ക്ക് എക്സൽ ഉപയോഗിക്കുന്നു. എച്ച്.ആർ പ്രൊഫെഷണൽസ് എംപ്ലോയീ ഡീറ്റെയിൽസ് മാനേജ് ചെയ്യാൻ എക്സൽ ഉപയോഗിക്കുമ്പോൾ, മാർക്കറ്റിംഗ്/സെയിൽസ് എക്സിക്യൂട്ടീവ്സ് അവരുടെ സെയിൽസ് ഡേറ്റ എന്റർ, ചെയ്യാനും, മാനേജ് ചെയ്യാനും, റിപ്പോർട്ട് ക്രിയേറ്റ് ചെയ്യാനും എക്സൽ ഉപയോഗിക്കുന്നു. മിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലെയും ഉന്നതതല മീറ്റിങ്ങുകളിൽ എക്സൽ ഡാഷ്ബോർഡുകൾ ഉപയോഗിച്ചാണ് വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിക്കപ്പെടുന്നത്.
ഇനി ഡേറ്റയുമായി ബന്ധപ്പെട്ട ഏതൊരു പ്രമുഖ സോഫ്റ്റ്‌വെയർ എടുത്താലും ആ സോഫ്റ്റ് വെയറിൽ 'Export to Excel Format' എന്നൊരു ഓപ്ഷൻ കാണാൻ സാധിക്കും. അത്ര കണ്ട് ജനകീയമാണ് കോടിക്കണക്കിനു ആളുകൾ ഉപയോഗിക്കുന്ന ഈ സ്പ്രെഡ്ഷീറ്റ് ആപ്പ്ളിക്കേഷൻ.
Who this course is for:
- തുടക്കക്കാർ. Microsoft Excel ഒന്നിൽ നിന്നും പഠിച്ചു തുടങ്ങാൻ ആഗ്രഹിക്കുന്നവർ
- മൈക്രോസോഫ്റ്റ് എക്സലിൽ കൂടുതൽ ആത്മവിശ്വാസം നേടാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് പ്രൊഫഷണലുകൾ.
- ജോലിക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ സ്പ്രെഡ്‌ഷീറ്റ് (Spreadsheet) പരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ
- കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഡേറ്റ അനലിസ്റ്റുകൾ (Data Analysts)
- അധികമാർക്കും അറിയാത്ത MS Excel ടെക്നിക്കുകൾ പഠിക്കാൻ താത്പര്യമുള്ളവർ
Instructor
I am a Civil Engineer by Education and a Coder by Interest. I was working as a Highway Designer from 2007 to 2018 and was associated with many Highway projects all over India.
I have conducted many workshops on AutoCAD and Excel including the one I did for the UNITED NATIONS ENVIRONMENT PROGRAM (UNEP) at Geneva, Switzerland.
I regularly write articles on Excel and AutoCAD on my website and I am also active in QUORA with more than 1000 answers on Topics regarding Excel. I have two YouTube channels for Excel (English and Malayalam) where I upload videos regularly.
Considering my contributions to the Excel community, Microsoft presented me with the prestigious MVP Award in April 2020 and 2021.