
In this lecture, you will learn how to create an account in ChatGPT and begin using it effectively. We will explore some general uses of ChatGPT, helping you understand how it can assist in various tasks, both in teaching and beyond.
After completing this lecture you will be able to create a lesson plan that suits your students
After completing this lecture you will be able to create an interesting activity for the topic you are teaching. Take a look at the sample worksheet given in the description box
കോഴ്സിലേക്ക് സ്വാഗതം
താങ്കൾ കേരളത്തിലെ ഒരു ഗണിത അധ്യാപകൻ ആണോ?
താങ്കളുടെ അധ്യാപന രീതിയിൽ പുതുമകൾ ചേർക്കാൻ താങ്കൾ ആഗ്രഹിക്കുന്നുവോ?
ആയാസരഹിത ഗണിതാധ്യാപനം താങ്കൾ ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ ഈ കോഴ്സ്; ചാറ്റ് ജി പി ടി യുടെ സഹായത്താൽ നിങ്ങളുടെ ക്ലാസ് റൂം അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും.
90 മിനിറ്റുള്ള ഈ കോഴ്സിൽ പാഠ്യപദ്ധതി തയ്യാറാക്കൽ മുതൽ മൂല്യനിർണ്ണയം വരെയുള്ള അധ്യാപനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ചാറ്റ് ജി പി ടി യെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിശദമായി പഠിപ്പിക്കുന്നു.
ഗണിതപഠനം സൃഷ്ടിപരവും സംവേദനാത്മകവും ആകർഷകവും ആക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിങ്ങൾക്ക് ഇവിടെ ലഭ്യമാകും.
ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്
1. ചാറ്റ് ജി പി ടി എങ്ങനെ ഉപയോഗിച്ചു തുടങ്ങാം -
ചാറ്റ് ജി പി ടി യെ പരിചയപ്പെടൽ, ഇത് നിങ്ങളുടെ അധ്യാപന രീതികളെ മാറ്റിമറിക്കുന്ന ഒരു ടൂൾ ആണ് എന്ന് മനസ്സിലാക്കൽ.
2. പ്രതിദിന പാഠ്യപദ്ധതി (Lesson Plan) രൂപകൽപ്പന -
നിങ്ങളുടെ പ്രതിദിന പാഠ്യപദ്ധതി കുട്ടികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് എളുപ്പത്തിൽ രൂപകൽപ്പന ചെയ്യാനുള്ള അറിവ് നേടുക. ഈ കോഴ്സിൽ, നിങ്ങൾക്ക് ചാറ്റ് ജി പി ടി ഉപയോഗിച്ച്, പാഠ്യപദ്ധതികളെ ആകർഷകമായ, വിഷയത്തിനും ലക്ഷ്യത്തിനും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനുള്ള മാർഗങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
3. വർക്ക് ഷീറ്റ് (Work Sheet) വികസനം -
ആകർഷകവും സംവേദനാത്മകവുമായ വർക്ക് ഷീറ്റുകൾ എളുപ്പത്തിൽ ചാറ്റ് ജി പി ടി യിലൂടെ സൃഷ്ടിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ.
4. ക്ലാസ് റൂം പ്രവർത്തനങ്ങളുടെ (Activity) രൂപകൽപ്പന -
ക്ലാസ് അനുഭവം കൂടുതൽ പ്രായോഗികവും സജീവവുമായ പ്രവർത്തനങ്ങളിലൂടെ മെച്ചപ്പെടുത്താൻ പഠിക്കുക. ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയും കൂട്ടുകൂടലും വർദ്ധിപ്പിക്കുന്നതുപോലെ, അവരുടെ അവബോധവും ആത്മവിശ്വാസവും വളർത്തുന്നതിന് സഹായകമാകും.
5. ഫോർമേറ്റീവ് അസ്സസ്മെൻറ് (Formative Assessment)-
ഫോർമേറ്റീവ് അസ്സസ്മെന്റിനായി ചോദ്യപേപ്പറുകൾ എളുപ്പത്തിൽ തയ്യാറാക്കാനും വിവിധ തരത്തിലുള്ള വിദ്യാർത്ഥികളുടെ അറിവുകളും കഴിവുകളും വിലയിരുത്താനും, ചോദ്യങ്ങൾ കൂടുതൽ ആകർഷകവും വ്യത്യസ്തവുമാക്കുന്നതിനും - ഇത് പഠനത്തിൽ സഹായകമായ പ്രതികരണങ്ങൾ ലഭിക്കൽ എളുപ്പമാക്കും.
6. സമ്മേറ്റീവ് അസ്സസ്മെന്റ് (Summative Assessment)-
വിദ്യാർത്ഥികളുടെ പഠനഫലങ്ങൾ വിലയിരുത്തുന്നതിന് ആവശ്യമായ സമ്മേറ്റീവ് ചോദ്യങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാം.
ഇത്, വിദ്യാർത്ഥികളുടെ അറിവുകളും കഴിവുകളും കൃത്യമായ രീതിയിൽ വിശകലനം ചെയ്യുന്നതിനാൽ, കോഴ്സിന്റെ സമഗ്രമായ വിലയിരുത്തലിന് സഹായകരമാകും.